Tuesday, December 06, 2005

സാക്‍ഷ്യം


അറിയുമോ ഖലീല്‍ ജിബ്രാനെ? അമേരിക്കന്‍ നഗരങ്ങളിലെ മനം മയക്കുന്ന ജീവിതയാത്രയിലും ലബനന്‍ ഗ്രാമങ്ങളിലെ മനം കുളിര്‍ക്കുന്ന സഡാര്‍ മരത്തണലുകള്‍ കൊതിച്ച സ്നേഹത്തിന്‍റെ പ്രവാചകനെ? ജീവിതസായന്തനത്തില്‍ മനസ്സും ശരീരവും തളര്‍ന്ന് ശൂന്യമായ ചിന്തകളോടെ ഇനിയൊരിക്കലും തേടിയണയാത്ത മഴത്തുള്ളിയും സ്വഹ്നം കണ്ട് വരണ്ടുവിണ്ട് തരിശ്ശുപോലെ സ്വയം തീര്‍ത്ത തടവറക്കുള്ളില്‍ കിടന്നു ജിബ്രാന്‍ തന്‍റെ സുഹ്രുത്തിനെഴുതി "മുകള്‍ സുഷിരം അടഞ്ഞുപോയ അഗ്നിപര്‍വ്വതമാണിന്നു ഞ്ഞാന്‍. ഒന്നെഴുതാന്‍ കഴിഞ്ഞെങ്കില്‍, ഒന്നു പൊട്ടിത്തെറിക്കാന്‍ കഴിഞ്ഞെങ്കില്‍ എല്ലാം ഒന്നു ശാന്തമായേനെ." പക്ഷേ പിന്നീടൊരു വരിപോലും ജിബ്രാന്‍ എഴുതിയില്ല.
സക്ഷിയുടെ ആദ്യത്തെ പോസ്റ്റ് ഖലീല്‍ ജിബ്രാന്‍റെ വരികളാവട്ടെ.

സാക്‍ഷ്യം : എഴു നൂറ്റാണ്ടുകള്‍ക്കു മുന്‍പ് എഴു വെള്ളരിപ്രാവുകള്‍ ഹിമഗിരിശൈലങ്ങള്‍ക്കു മുകളിലേക്കു പറന്നുപോയി. അതു കണ്ടുനിന്ന എഴു പേരില്‍ എഴാമന്‍ സാക്‍ഷ്യം പറഞ്ഞു "അതില്‍ ഒരു പ്രവിന്‍റെ ചിറകിനു പുറകില്‍ ഒരു കറുത്ത പാടുണ്ട്." ഇന്ന് ആളുകള്‍ സംസാരിക്കുന്നത് പണ്ടു ഹിമഗിരിശൈലങ്ങള്‍ക്കു മുകളിലേക്കു പറന്നുപോയ എഴു കറുത്ത പ്രാവുകളെക്കുറിച്ചാണു.

12 Comments:

Blogger രാജ് said...

വാക്കുകള്‍ കൊണ്ടു് അന്യരുടെ ഹൃദയത്തിന്റെ ആഴങ്ങള്‍ തൊടുകയെന്നതു് അസാധാരണമായ കഴിവാണു് - അപ്പോള്‍ ഖലീല്‍ ജിബ്രാനെ അറിയാതിരിക്കുന്നതെങ്ങിനെ?

നമ്മള്‍ സാക്ഷികളാവേണ്ടതു് ആ വാക്കുകള്‍ക്കെന്നു് നിശ്ചയം.

12/07/2005 12:08 PM  
Blogger Visala Manaskan said...

സ്വാഗതം സുഹൃത്തെ.

12/07/2005 12:27 PM  
Blogger വര്‍ണ്ണമേഘങ്ങള്‍ said...

വേറിട്ട വാക്കുകൾ..
അപ്പോ പിന്നെ ഖലീൽ ജിബ്രാന്റെ വാക്കുകൾക്കും സാക്ഷിയാകുക സ്വാഭാവികം..!
സാക്ഷിയ്ക്കു സ്വാഗതം..!

12/07/2005 12:28 PM  
Blogger സു | Su said...

സ്വാഗതം :)

12/07/2005 12:33 PM  
Blogger aneel kumar said...

സാക്ഷി, എല്ലാം കാണുന്നവന്‍. എല്ലാം അറിയുന്നവന്‍ !

12/07/2005 12:38 PM  
Blogger myexperimentsandme said...

ഒരു സ്വാഗതം പറയാൻ മാത്രമുള്ള സർവ്വീസൊന്നും മലയാളബ്ലോഗുലോകത്തായിട്ടില്ലെങ്കിലും, ഏട്ടേട്ടത്തിമാരിൽ കുറച്ചുപേർ സ്വാഗതം പറഞ്ഞുകഴിഞ്ഞ സ്ഥിതിക്ക് എന്റെ വകയും സുസ്വാഗതം.

12/07/2005 3:37 PM  
Blogger രാജീവ് സാക്ഷി | Rajeev Sakshi said...

ഈ കള്ള സാക്ഷിക്കായി ഹൃദയത്തിന്‍റെ ജാലകങ്ങള്‍ തുറന്നിട്ട ചങ്ങാതിമാരെ.. നന്ദി!!!

12/07/2005 4:41 PM  
Blogger Manjithkaini said...

ഒന്നും കാണാതെ എല്ലാം അറിയുന്ന സാക്ഷിക്ക് സ്വാഗതം.
അടുത്ത ജന്മത്തിലെങ്കിലും ജിബ്രാനായി ജനിക്കണമെന്നാ എന്റെ മോഹം. നോക്കണേ, ഓരോരോ പൂതികള്...

12/07/2005 7:18 PM  
Blogger Kumar Neelakandan © (Kumar NM) said...

സാക്ഷി, ഞാൻ വന്നു. ഇനിയാകാം പരിചയപ്പെടൽ. ഈ സാക്ഷി എല്ലാം കാണുന്നുണ്ടോ എല്ലാം പറയുമോ? കണ്ണു രണ്ടും തുറക്കുമോ?

12/08/2005 2:05 PM  
Blogger രാജീവ് സാക്ഷി | Rajeev Sakshi said...

കുമാര്‍
അകക്കണ്ണും സാക്ഷി തുറന്നുവച്ചിട്ടുണ്ട്.

12/10/2005 8:25 AM  
Blogger viswaprabha വിശ്വപ്രഭ said...

സാക്ഷിക്കൊരു സാക്ഷി...

12/18/2005 12:18 AM  
Anonymous Anonymous said...

seensepychore [url=http://wiki.openqa.org/display/~buy-prednisone-without-no-prescription-online]Buy Prednisone without no prescription online[/url] [url=http://manatee-boating.org/members/Order-cheap-Codeine-online.aspx]Order cheap Codeine online[/url]

12/20/2009 12:12 PM  

Post a Comment

<< Home

Creative Commons License