ചത്ത എലിയുടെ നാറ്റം

അയാളുടെ ജീവിതം മുഴുവന്‍ ചത്ത എലികളുടെ പിന്നാലെയായിരുന്നു. ചീഞ്ഞ എലിയുടെ നാറ്റം അയാളെ എന്നും വിടാതെ പിന്തുടര്‍ന്നിരുന്നു. ഓരുപ്പെരയിലെ ഉണക്കിയിട്ടിരിക്കുന്ന വിറകുകള്‍ക്കിടയില്‍..അടുക്കള മുറ്റത്തെ പച്ചക്കറിതോട്ടത്തില്‍... പാതയോരത്തെ അഴുക്കു ചാലില്‍... ഓഫീസില്‍ കൂട്ടിയിട്ടിരിക്കുന്ന ഫയലുകള്‍ക്കിടയില്‍... എന്തിനു മച്ചില്‍ കുടിയിരിത്തിയിരിക്കുന്ന ഭഗവതിക്കു ചുറ്റും വരെ അയാള്‍ ചത്തുചീഞ്ഞ എലിയെ തിരഞ്ഞു. എവിടന്നൊക്കെയോ വയര്‍ പൊട്ടി കുടലു ചാടിയ എലിയെ ചിലപ്പോഴൊക്കെ അയാള്‍ വാലില്‍ പിടിച്ച് തൂക്കിയെടുത്തുകൊണ്ടു വന്നു. ഈട്ടുവക്കിലെ കാഞ്ഞിരച്ചോട്ടില്‍ അവയെ കുഴിച്ചിട്ടു. എന്നിട്ടും നാറ്റം മാത്രം ബാക്കിയായി. അവസാനം ഇന്ന് ഈ വിവാഹ രാത്രിയില്‍ അയാളുടെ വിയര്‍പ്പിനോടൊട്ടിക്കിടക്കുമ്പോള്‍ അവള്‍ പറയുന്നു. "വല്ലാത്തൊരു നാറ്റാ നിങ്ങളുടെ വിയര്‍പ്പിന്. ന്നാലും എനിയ്ക്കിഷ്ടാ"ന്ന്. അയാളുടെ കണ്ണുകളപ്പോഴും ഇല്ലാത്തൊരെലിയെ തിരയുകയായിരുന്നു.
Labels: കഥ
7 Comments:
ഇതും നല്ലതായിരിക്കുന്നു.
നാറ്റം ആപേക്ഷികം?
നന്ദി പെരിങ്ങോടന്‍.
ഡെയ്‌ന്‍: നാറ്റം ആപേക്ഷികമായിരിക്കാം. അല്ലായിരിക്കാം. എന്നാല്‍ ദുഷിച്ച മനസ്സില്‍ നിന്നും ദുര്‍ഗന്ധം വമിക്കുമ്പോള്‍ അന്യന്റെ സോക്സിലേക്കെന്തിനു വിരല്‍ ചൂണ്ടണം.
തിരക്കായിരുന്നു. എല്ലാർക്കും സലാം നമസ്തേ.
സൂ : ഉണ്ടവൻ പായ തേടുമ്പോൾ, ഉണ്ണാത്തവൻ ഇല തേടും. നന്നായിരിക്കുന്നു. പാഴാക്കൽ ഒരു ശീലമായവർക്ക് ഒരു താക്കീത് അല്ലേ? അപ്പുവിനോടൂം ഞാൻ പറയുന്നുണ്ട്.
സാക്ഷീ : മീൻ-കാരി ദാക്ഷായണി കെട്ടിയപ്പോ, ആദ്യരാത്രീലു അരക്കെട്ടീന്ന് ചീഞ്ഞ ചാള രണ്ടെണ്ണം കിട്ടീന്ന്.... നിന്റെ അന്നം എന്റെ വിഷം ന്ന് അല്ലേ? എലിയ്ക് രണ്ട് മീശ നീട്ടി കോറിയിടാമായിരുന്നില്ലേ? എന്തായാലും മുത്ത്ശ്ശിയ്കും ഉണ്ണിയ്കും അവധി കൊടുത്തത് നന്നായിട്ടോ. വയസ്സു കാലത്ത് ഒരുപാടു നേരം കാലു നീട്ടി അവരെ ഇരുത്തുന്നത് കഷ്ടമല്ലേന്ന് കരുതിയോ?
വിശാലാ: എന്നെ സായിപ്പ് പണീന്ന് പറഞ്ഞ് വിട്ടാ, ഞാൻ നേരെ വണ്ടിയോടിച്ച്, ജബെൽ ആലീക്ക് വരും, വേഗം എനിക്കൊരു ജോലി ശരിയാക്കി വയ്കൂ, അല്ലെങ്കിൽ ഇതു പോലെ എഴുതി ആളെ കൊല്ലല്ലേ.
സാക്ഷിയുടെ പടങ്ങൾ, ആകെ നാലും മൂന്നേഴ് വരയേ യുള്ളൂവെങ്കിലും അടിപൊളി തന്നെയെന്ന് പറയാതെ വയ്യിഷ്ടാ.
ഓരോ പോസ്റ്റിങ്ങിന്റെയും കൂടെ കമ്പനിയായി ഒരു പടവും കൂടി വച്ചാൽ കൊള്ളാമെന്നുണ്ടെനിക്ക്. പക്ഷെ, നമുക്ക് ആകപ്പാടെ വരച്ച് ശീലമുള്ളത്, കപ്പ്, ബക്കറ്റ്, മോഹൻലാൽ, താമര, താറാവ് ഇതൊക്കെയാണ്. അതൊക്കെയെങ്ങിനെ.....
ഒരു ‘ചത്ത’ എലിയെയും കയ്യിൽ പിടിച്ച് ദിവസം മുഴുവൻ ഇരിക്കുന്നതിനിടക്ക് വായിച്ചു...
നന്നായിരിക്കുന്നു... :-)
നല്ലൊരു മിനിക്കഥ
പല അര്‍ത്ഥതലങ്ങള്‍
Post a Comment
<< Home