അവര്‍ക്കിടയില്‍ സംഭവിച്ചത്..

എന്താണ് അവര്‍ക്കിടയില്‍ സംഭവിച്ചത്? അവര്‍ പരസ്പരം സ്നേഹിച്ചിരുന്നു. കുറേ മാസങ്ങള്‍ ഒരുമിച്ചു ജീവിക്കുകയും ചെയ്തു. ഒരു ദിവസം രാവിലെ ചായകുടിച്ചുകൊണ്ടിരുന്നപ്പോള്‍ അതേ ലാഘവത്തോടെ അവള്‍ പിരിയുന്നതിനെ കുറിച്ചു സംസാരിച്ചു. അവന്‍ അവളോടു തര്‍ക്കിച്ചു.. അപേക്ഷിച്ചു.. അവസാനം കരഞ്ഞു. അവള്‍ തീരുമാനത്തില്‍ ഉറച്ചുനിന്നു. ഒരുമിച്ചു കഴിഞ്ഞ നാളുകള്‍, ഡോക്ടര്‍ അവള്‍ക്കു വെച്ചു നീട്ടിയ രണ്ടു ശതമാനം സാധ്യതയ്ക്കു വേണ്ടി അവള്‍ കാത്തിരിക്കുകയായിരുന്നു. അവനൊരു കുഞ്ഞിനെക്കൊടുക്കാന്‍ തനിക്കാവില്ലെന്ന് മനസ്സിലായപ്പോള്‍, അവര്‍ സ്വപ്നം കണ്ട കുഞ്ഞിക്കാലുകള്‍ ഓടി നടക്കുന്ന വീട് ഒരു യാഥാര്‍ത്ഥ്യമാക്കാന്‍ ഒന്നും അവനെ അറിയിക്കാതെ പിരിയാന്‍ അവള്‍ തീരുമാനിച്ചു. ഇന്ന് മറ്റൊരു സീമന്തരേഖയ്ക്കായ് അവന്‍റെ വിരലുകള്‍ സിന്ദൂരം പുരളുമ്പോള്‍ അവള്‍ അറിയുന്നു, വരണ്ടുണങ്ങിയ ഗര്‍ഭപാത്രത്തില്‍ ഒരു പുതുനാമ്പിന്‍റെ തുടിപ്പ്.
Labels: കഥ
29 Comments:
അര്‍ത്ഥമില്ലാത്ത ത്യാഗം.ഒരനാഥ ജന്മത്തിന് ജീവിതം കൊടുക്കുക എന്ന പുണ്യം ചെയ്യാനുള്ള അവസരത്തിന്റെ നഷ്ട്ടപെടുത്തലും. അമ്മയാകാന്‍ നൊന്തു പ്രസവിക്കണോ ?
testing...
sorry. testing again...
-azmal-
ഏഷ്യാനെറ്റ് കാരു വായിയ്കണ്ട ഇത്, നസീറോ/ശ്യ്യാം സുന്ദറോ ഒക്കെ അബുദാബി വിലാസം തേടീ വരാൻ വഴിയുണ്ട് ട്ടോ.
അപ്പോ ഇതിന്റെ Part II എപ്പഴാ സാക്ഷീ? ഒരു കേസ് അല്ലെങ്കില്ല് ഒരു DNA test ഒക്കെ വേണ്ടെ നമക്ക്?
പടം കിണ്ണംകാച്ചി..
പ്രസവിച്ച് കഴിഞ്ഞ് ഉലുവ, തീണ്ടാനാഴി, പരുത്തിയില, ബലിപ്പൂവ്, കാരയില എന്നുവേണ്ട ധാരാളം ഇലകൾ കിട്ടും കേരളത്തിൽ വന്നാൽ കുറുക്കി കൊടുക്കാൻ. ഒരു കുഞ്ഞിന് ജന്മനൽകിയ അമ്മയുടെ ആരോഗ്യം നിലനിറുത്തണ്ടെ.
ഭഗവാനേ... ചന്ദ്രേട്ടാ.. പ്രസവിയ്കാൻ പോണത്, തെക്കേതിലെ അമ്മിണീ പശുവാണോ അല്ലാ സാക്ഷീടെ ഏതോ “അവളാണോ“?
കഥ നന്നായി :)
സാക്ഷീ, നന്നായിട്ടുണ്ട് കഥ!
സാക്ഷിയുടെ വരകള്‍ക്ക് ഭാവത്തിന്റെ ഒരു എക്സ്ട്രാ ഡയമന്‍ഷനുണ്ട്! സുന്ദരമാണത്!
അങ്ങിനെ ബ്ലോഗില്‍ ആദ്യമായി ട്രാജഡിയും സ്ഥാനം പിടിച്ചു. കഥ നന്നായി. എന്നാലും ഒരു നെടുവീര്‍പ്പ് മനസ്സില്‍.
വരകളും വരികളും ഭാവ തീക്ഷ്‌ണം!
ഒതുക്കിപ്പറയാനുള്ള ശ്രമം അതിസുന്ദരം!
ഒരനാഥ ജന്മത്തിന് ജീവിതം കൊടുക്കുക എന്നത് മഹത്തായ പുണ്യം തന്നെ. ഒരമ്മയെപ്പൊലെയാവാനും അമ്മയുടെ സ്നേഹം നല്കാനും കഴിയും. എന്നാല്‍ ഒരു'അമ്മ'യാവാന്‍ നൊന്തു പ്രസവിക്ക തന്നെ വേണ്ടേ. കാക്കത്തൊള്ളായിരം ഞെരമ്പുകള്‍ മുറിഞ്ഞാണ് ഒരു കുഞ്ഞു ജനിക്കുന്നതെന്ന് എവിടെയോ വയിച്ചതോര്‍ക്കുന്നു. ഒരമ്മയും കുഞ്ഞും തമ്മില്‍ അത്രയും ബന്ധപ്പെട്ടുകിടക്കുന്നുവെന്നര്‍ത്ഥം. അതുകൊണ്ടു തന്നെയാണ് കടലുകള്‍ക്കപ്പുറത്തായാലും മക്കളുടെ കാലൊന്നിടറുമ്പോള്‍ അമ്മയുടെ നെന്‍ചു പിടയുന്നത്. തര്‍ക്കിക്കാന്‍ പറഞ്ഞതല്ല തുളസി. അമ്മയെപ്പറ്റി സംസാരിക്കാന്‍ ലഭിച്ച ഒരവസരം വിനിയോഗിച്ചെന്നേയുള്ളൂ. തുളസിയുടെ ഉദ്ദേശശുദ്ധിയെ ഞാന്‍ അങ്ങേയറ്റം ബഹുമാനിക്കുന്നു. നന്ദി.
അതുല്യേച്ചി ഏഷ്യാനെറ്റുകാരെ കാത്തിരുന്ന് അബുദാബിയില്‍ ഇനി എണ്ണ കിട്ടാനില്ല.
ചന്ദ്രേട്ടാ, സൂ, കലേഷ്, ഇന്ദു, സൂഫി നന്ദി.
ട്രാജഡിയും കോമഡിയുമെല്ലാം ആപേക്ഷികമല്ലേ ശ്രീജിത്.
അബുദാബിയിലേ എണ്ണ, ഇന്ത്യ വഴി, രാജസ്ഥാനിലെത്തീന്ന് പറയണ കേട്ടു സാക്ഷീ, ഞാൻ വേണമെങ്കിലു ആ ലോക്കൽ കമറ്റി സെക്രരട്രിയ്ക്കൊന്നു കറക്കട്ടോ? ഒരൊറ്റ വിളി മതി...
പ്രിയ സാക്ഷി.,
'സംഭവിച്ചതെല്ലാം നല്ലതിന്.... ' എന്നാണല്ലോ.!
പടവും കഥയും നന്നായി.
ഈ അവസ്ഥയിലെന്ത് ചെയ്യും?
സാക്ഷി തന്നെ പറയൂ.
സലാം നമസ്തെ...
പ്രിയസാക്ഷി,
രണ്ടുശതമാനം സാധ്യതയ്ക്കും മങ്ങലേറ്റു മനസ്സിന്റെ കാക്കത്തൊള്ളായിരം ഞരമ്പുകളും വലിഞ്ഞുമുറുകിപ്പൊട്ടി പിൻവാങ്ങിയവളെ മനസ്സിലാക്കുന്നു.
ശ്രീജിത്ത്, ഇതു ട്രാജഡിയല്ല.ജീവന്റെ തുടിപ്പ് കേട്ടില്യാ,ല്ലേ.ഇത് ശുഭാപര്യവസായിയായ സ്വപ്നം. അവൾ-ക്കിനി ജീവിക്കനുള്ള ചോരത്തുടിപ്പ് സീമന്തരേഖയിൽ വേണ്ട. അവളുടെ ഉള്ളിലത് മുളപൊട്ടിക്കഴിഞ്ഞു.
പക്ഷേ സാക്ഷിക്കു തെറ്റി, ട്ടോ. ചോരക്കുഞ്ഞ്നിനെ ആറ്റിലൊഴുക്കിക്കളയുന്ന പെറ്റമ്മമാരേക്കാൾ അവരെ കൈത്തൊട്ടിലാട്ടിയുറക്കാൻ കഴിയുന്ന പോറ്റമ്മമാരുണ്ടീവടെ..ധാരാളം.
തുളസിയുടെ ചോദ്യം ആവർത്തിക്കുന്നു.‘അമ്മയാകാന്‍ നൊന്തു പ്രസവിക്കണോ?‘. അതിനെ കുറച്ച് കാണുന്നതല്ല. നൊന്ത് പ്രസവിച്ച അമ്മമാറ്‍ മറുപടി പറയുമല്ലോ?
രേഷ്മേ, ടീച്ചർ എന്നു വിളിയ്കപെടണമെങ്കിൽ, എൻഞ്ചീനിയർന്ന് പറയണമെങ്കിൽ, ടൈപിസ്റ്റ്ന്ന് പറയണമെങ്കിലൊക്കെ ഒരു കടമ്പ, ചിലത് ലളിതം, ചിലത് കഠിനം ഈ രീതിയിൽ അലെങ്കിൽ മറ്റൊരു രീതിയിൽ, ചാടി കിടക്കേണ്ടതുണ്ട് . അതുപോലെ തന്നെ, ടെക്നിക്കലി സ്പീക്കിഗ്... "അമ്മ" ന്ന് പറയണമെങ്കിൽ പ്രസവിയ്കണം. കോടതീലോ, നാലാൾ കൂട്ടത്തിനു മുമ്പിലു പറയുമ്പോഴോ ഒക്കെ, , ഞാനാണു കുഞ്ഞിന്റെ "അമ്മ" എന്നാണു പറയുക. അതിലും വാൽസല്യം നൽകി പോറ്റിയ കുഞ്ഞെങ്കിലും, പറയുമ്പോ, അമ്മയേ “പോലെ“ വളർത്തി, "ജനിച്ചതു" മുതൽ ഞാനാണു നോക്കിയത് എന്നൊക്കെയെ പറയാൻ കഴിയൂ. സൌകര്യത്തിനു, സ്വകാര്യ സപ്രേക്ഷണത്തിൽ ഒക്കെ "അമ്മ" എന്നു പറയുന്നതിൽ തെറ്റില്ലാ എങ്കിലും.
നൊന്തോ, നോവാതേയോ ഒക്കെ പ്രസവിയ്കാം. കുഞ്ഞിന്റെ അവകാശം, മരണം വരെ പ്രസവിച്ച അമ്മയ്ക് തന്നെ. പിന്നെ പ്രസവിച്ചതു കൊണ്ട് മാത്രം അമ്മയാവില്ല എന്ന വാദം തീർത്തും ശരി. അമ്മ നൽകുന്നതിനേക്കാൾ വാൽസല്യം നൽകിയ പുണ്യാത്മാക്കൾ ഒരുപാട്.
പക്ഷെ അനാഥ കുഞ്ഞിനു അമ്മയായിട്ട്, പിന്നെ ഒരിയ്കൽ കുറച്ചു നാൾ കഴിഞ്ഞ് ഒരു ജീവന്റെ തുടിപ്പെങ്ങാനും മുളച്ചാലോ തുളസീ? മിറാക്കിൾസ് ഡു ഹാപ്പൻ യു നോ.... പിന്നെ ആകെ ഒരു സംഘർഷം മനസ്സിലു വേറെ... ..
പക്ഷെ സാക്ഷീ, പുരാണങ്ങൾ പറയുന്നത്.. അമ്മയാകാൻ വിധിയ്ക പെടാത്ത ഒരു സ്ത്രീയേയും ബ്രഹ്മാവ് സൃഷ്ടിച്ചിട്ടില്ലാ എന്നാണു. ഇന്നോ, നാളെയോ......ശരിയായ കാരണങ്ങൾ, ശരിയായ രീതിയിൽ, ശരിയായ സമയത്ത് കണ്ടു പിടിയ്കപെട്ടാൽ, സാക്ഷി പറഞ്ഞ ഈ "ഒഴിവാവൽ" ഒഴിവാക്കാം. ക്ഷമയെ പോലെ ഒരു സിദ്ധൌഷധം.......
അണും പെണ്ണും തമ്മിലുള്ള വ്യത്യാസത്തെപ്പറ്റി പറയുമ്പൊ ഇങ്ങനെ പറയാറുണ്ട്.
ഏത് സ്ത്രീയെ വേണമെങ്കിലും നമുക്ക് അമ്മ എന്ന് വിളിക്കാം. പക്ഷെ സ്വന്തം അച്ചനെ മാത്രമേ നമുക്ക് അച്ചാ എന്ന് വിളിക്കാന്‍ പറ്റൂ.
ജന്മം കൊടുക്കുന്നത് കൊണ്ടാണ് ഒരാള്‍ അച്ചന്‍ ആകുന്നത്. സ്‌നേഹം കൊടുക്കുമ്പോഴാണ് ഒരുവള്‍ അമ്മയാകുന്നത്. അച്ചന്‍ ഒരു സ്ഥാനമാണ്. അമ്മ ഒരു വികാരവും.
‘പക്ഷെ അനാഥ കുഞ്ഞിനു അമ്മയായിട്ട്, പിന്നെ ഒരിയ്കൽ കുറച്ചു നാൾ കഴിഞ്ഞ് ഒരു ജീവന്റെ തുടിപ്പെങ്ങാനും മുളച്ചാൽ‘ അറിയാതെ വിവേചനം വന്നു പോവ്വോ അതുല്യേച്ചി? അനാഥ കുഞ്ഞിനെ സ്വന്തമായി സ്വീകരിച്ച അമ്മക്കും, അച്ചനും അതാവില്ലെന്നാ എന്റെ ചെറുബുദ്ധി.
അച്ചനെ എന്തിനാ ഒരു പ്രസ്ഥാനമാക്കുന്നേ ശ്രീജിത്തേ.സ്‌നേഹം കൊടുക്കുമ്പോഴാണ് ഒരുവള്‍ അമ്മയാകുന്നതെൻകിൽ ഒരുവൻ അച്ചനാകനും അതന്നെയല്ലെ വേണ്ടേ?
എന്റെ നാട്ടിലൊരു തെയ്യമുണ്ട്,'പടിഞ്ഞാറെ ചാമുണ്ഡി'. കുട്ടികളില്ലാത്തവര്‍ അവിടെ വന്നു പ്രാര്‍ത്ഥിച്ചാല്‍ കുട്ടികളുണ്ടാകും എന്നു വിശ്വാസം. ചാമുണ്ഡിയുടെ പ്രസാദം മഞ്ഞള്‍ക്കുറിയും,ഇളനീരിന്റെ വെള്ളവും. കുഞ്ഞി ജനിച്ചാല്‍ അവരുടെ വക ഒരു കളിയാട്ടം അതാണ് നേര്‍ച്ച. ഈ വര്‍ഷത്തെ നേര്‍ച്ച തെയ്യങ്ങള്‍ ഒരു മാസത്തോളം നീണ്ടു. അതില്‍ കുറെ മുസ്ലീം നെര്‍ച്ചകളായിരുന്നു. അവിടെ വന്നു പ്രാത്ഥിച്ചിട്ടും കുട്ടികളുണ്ടാകാത്തവരും ഉണ്ടായിരിക്കാം,ഇതു വെറും വിശ്വാസം മാത്രവും ആയിരിക്കാം. ന്നാലും സാക്ഷീടെ പോസ്റ്റു വായിച്ചപ്പോ.....പടിഞ്ഞാറേ ചാമുണ്ഡീ, ഈ ലോകത്തിലെ അമ്മയാകാനാഗ്രഹിക്കുന്ന സ്ത്രീകള്‍ക്കൊക്കേ നീ നൊന്തും നോവാതേയും പിറക്കുന്ന മക്കളെ കൊടുക്കേണമേ....
പ്രിയ വിശാലാ,
ഇനി സംഭവിക്കാനിരിക്കുന്നതും നല്ലതിന്.
ഇബ്രു, ഒരു കുഞ്ഞ് അവന്റെ മാത്രം സ്വപ്നമായിരുന്നില്ലല്ലോ.
സലം നമസ്തേ ആദിത്യന്‍
ഇവിടെ തെറ്റും ശരിയും ഉദിക്കുന്നില്ല അചിന്ത്യേ. പെറ്റമ്മയുടേയും പോറ്റമ്മയുടേയും സ്നേഹം ത്രാസ്സില്‍ വച്ചളന്നു നോക്കാനും ഞാനില്ല. അമ്മയെക്കുറിച്ച് അല്‌പം പറഞ്ഞുവെന്നു മാത്രം. സ്നേഹം അതാരു നല്‍കിയാലും വലുതാണ്. അല്ലേ. ലോകത്തിലെ എല്ലാ പെറ്റമ്മമാര്‍ക്കും പോറ്റമ്മമാര്‍ക്കും മംഗളം ഭവിക്കട്ടെ.
രേഷ്മയുടെയും തുളസിയുടെയും ചോദ്യത്തിന് ഒരമ്മതന്നെ മറുപടി പറഞ്ഞിട്ടുണ്ട്. തുളസി ഞാനും പ്രാര്‍ത്ഥിക്കുന്നു "പടിഞ്ഞാറേ ചാമുണ്ഡീ, ഈ ലോകത്തിലെ അമ്മയാകാനാഗ്രഹിക്കുന്ന സ്ത്രീകള്‍ക്കൊക്കേ നീ നൊന്തും നോവാതേയും പിറക്കുന്ന മക്കളെ കൊടുക്കേണമേ...."
"You seems to be a graphic artist... Anyway, could not read your blog but seen pics, they have character "
വരയും എഴുത്തും... ഒരു രക്ഷയില്ലാത്ത കോമ്പിനേഷനാണെന്നുള്ളതിന് എതിര്‍പ്പില്ലാതെ സമ്മതിക്കുന്നു... അബുദാബിയില്‍ എന്റെ ഒരു കസിന്‍ ഉണ്ട്, പുള്ളിക്കാരനും ഗ്രാഫിക്ക് ആര്‍ടിശ്റ്റാണ്.. പെര് ജിതേന്ദ്രന്‍...അറിയുമോന്ന് അറിയില്ല...നന്നായി വരക്കും...എഴുത്തില്ല... വീക്കിലികളില്‍ കഥ വായിക്കുന്ന ഒരനുഭവം...കൂടുതല്‍ പോരട്ടെ...
ഒരു സോറി പറയാനാ ഇപ്പോള്‍ ഇവിടെ വന്നത് രാജീവേട്ടാ. ഞാന്‍ ഈ പോസ്റ്റ് കണ്ടിരുന്നില്ല , കഴിഞ്ഞ ദിവസം വിഷാദം എന്നൊരു കാപ്ഷനു വേണ്ടി ഗൂഗിളില്‍ സേര്‍ച്ച് ചെയ്തപ്പോള്‍ ചേട്ടന്റെ ഈ പടം കിട്ടി അതില്‍ വരച്ച ആളുടെ പേര് കണ്ടതും ഇല്ല ,എനിക്ക് വളരെ ഇഷ്ടമായതിനാല്‍ ഞാനത് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു, ഇപ്പോള്‍ വിശ്വപ്രഭേട്ടന്റെ കമ്മന്റ് കണ്ടപ്പോഴാണ് കാര്യം മനസ്സിലായത്,ക്ഷമിക്കണംട്ടോ,ഞാന്‍ കടപ്പാടോടെ അത് അവിടെത്തന്നെ ഇട്ടോട്ടെ.പിന്നെ പോസ്റ്റും വായിച്ചു മനസ്സില്‍ തൊട്ട ഒരനുഭവം നന്നായിരിക്കുന്നു.
This comment has been removed by the author.
തീര്ച്ചയായും Nena :-)
വളരെ സന്തോഷം രാജീവേട്ടാ - ഞാനിപ്പോള്‍ സമയം കിട്ടുന്നതിനനുസരിച്ച് ഇവിടുത്തെ ഓരോ പോസ്റ്റുകള്‍ വായിച്ചുകൊണ്ടിരിക്കുകയാണ്.
Post a Comment
<< Home