Sunday, May 14, 2006

പൂര്‍ണ്ണത തേടുന്ന അര്‍ദ്ധവിരാമങ്ങള്‍

പൂര്‍ത്തിയാക്കാത്ത മരണക്കുറിപ്പില്‍ മഷിപടര്‍ന്നിട്ടുണ്ട്.
പകുതിയെഴുതി നിര്‍ത്തിയ വാചകം അയാളുടെ കയ്യില്‍ നിന്നും വഴുതിവീണ
പേനയെ പ്രതീക്ഷയോടെ നോക്കിക്കിടക്കുന്നുണ്ടായിരുന്നു.
ഫാനിന്‍‌റെ കറക്കം അയാളുടെ മുടിയില്‍ ജീവന്‍ ബാക്കിവെച്ചിരുന്നു.

അയാള്‍ ഉറങ്ങുന്നതും ഇങ്ങനെ തന്നെയാണ്.
വായതുറന്നു വച്ച്, കടവായിലൂടെ ഏത്തായി ഒലിപ്പിച്ച്...
പക്ഷെ, പതിവുള്ള കൂര്‍ക്കംവലി മാത്രമുണ്ടായിരുന്നില്ല.
അയാള്‍ മരിച്ചുകിടക്കുകയാണെന്ന് ആദ്യം അവള്‍ക്ക് മനസ്സിലായില്ല.
പതിവുപോലെ അവള്‍ കറങ്ങിക്കൊണ്ടിരുന്ന ഫാന്‍ ഓഫ് ചെയ്തു.
തറയില്‍ അഴിഞ്ഞുകിടന്നിരുന്ന മുണ്ടെടുത്ത് അയാളുടെ മേലേക്കിട്ടു.
മുറി തൂത്തുവാരി.
മേശയില്‍ ചിതറിക്കിടന്ന പുസ്തകങ്ങളും പേപ്പറുകളും അടുക്കിവച്ചപ്പോഴാണ്
ആ മരണക്കുറിപ്പ് കണ്ടത്.
മുകളില്‍ മരണക്കുറിപ്പെന്നെഴുതിയിരുന്നതുകൊണ്ടുമാത്രമാണ് അവളത് ശ്രദ്ധിച്ചത്.
അതു വായിച്ചിട്ട് അവള്‍ക്കൊന്നും മനസ്സിലായില്ല.
അവള്‍ക്കെഴുതാറുള്ള പ്രണയലേഖനങ്ങള്‍ പോലെത്തന്നെ.
അയാള്‍ പറയുന്നതില്‍ പകുതിയും എഴുതുന്നതില്‍ തീരെയും അവള്‍ക്ക് മനസ്സിലായിരുന്നില്ല.
മനസ്സിലായിരുന്നെങ്കില്‍ വടക്കിനിയിലെ തണുപ്പില്‍ അവളൊറ്റയ്ക്കുറങ്ങില്ലായിരുന്നു.

അവളതു ഒരിക്കല്‍ക്കൂടി വായിച്ചു.
അതിലിങ്ങനെ എഴുതിയിരുന്നു;
“മഴ പെയ്തുതോര്‍ന്നിരുന്നില്ല.
പറഞ്ഞുവന്നത് പാതിവഴിയില്‍ നിര്‍ത്തി അവന്‍ മഴയിലലിഞ്ഞു.
മുറ്റത്തെ ചെളിയില്‍ പതിഞ്ഞ അവന്‍റെ കാലടികള്‍ വെള്ളം നിറഞ്ഞ് മാഞ്ഞു.
പിന്നെ അവളവനെ കണ്ടപ്പൊള്‍ അവനുറങ്ങുകയായിരുന്നു.
അവള്‍ അവന്‍റെ കയ്യില്‍ പിടിച്ചു.
അത് ആലിപ്പഴം പോലെ തണുത്തിരുന്നു. പിന്നെ... “
ഒന്നും മുഴുമിപ്പിക്കുന്ന ശീലം പണ്ടേ അയാള്‍ക്കില്ലല്ലോ.

മരണക്കുറിപ്പ് മേശപ്പുറത്തു തന്നെ വച്ച് അവള്‍ അയാളുടെ അടുത്തേക്കു ചെന്നു.
കയ്യില്‍ തൊട്ടു. മരണത്തിന്‍റെ മരവിപ്പ്.
രാത്രിയിലെപ്പോഴോ മരിച്ചിരിക്കാം.
താഴേക്കു വീണുകിടന്നിരുന്ന കാലെടുത്ത് അവള്‍ കട്ടിലിലേയ്ക്കു വച്ചു.
മുണ്ട് അരയില്‍ ചുറ്റി.
അമ്മാവന് ഫോണ്‍ ചെയ്തു.

നാളികേരം, കോടിമുണ്ട്, നിലവിളക്ക്, അരി ഇനിയെന്താ വേണ്ടത്.
പിന്നൊന്നും ഓര്‍മ്മ വരുന്നില്ല.
അവസാനം അവള്‍ കണ്ട മരണം അച്ഛന്‍റേതായിരുന്നു.
പിന്നെ, തുറന്ന വായില്‍ നിറയെ അരിയുമായി അച്ഛന്‍
അവളുടെ സ്വപ്നങ്ങളിലെ നിത്യ സന്ദര്‍ശകനായി, കുറേക്കാലം.
തൊഴുത്തില്‍ പോയി ചാണകമെടുത്തുകൊണ്ട് വന്ന് അവള്‍ മുറ്റം മെഴുകി.
ബാക്കി മൂവാണ്ടന്‍റെ കടയ്ക്കലേക്കിട്ടു.
പടിഞ്ഞാട്ടുള്ള ചില്ല മുറിയ്ക്കേണ്ടെന്ന് അമ്മാവനോട് പറയണം.
അതില്‍ ഇന്നലെയാണ് ഒരു കിളിക്കൂട് കണ്ടത്.
അടുക്കളയില്‍ ചെന്ന് ചൂടാറാന്‍ വച്ചിരുന്ന പാലെടുത്ത് കുടിച്ചു.
ബോഡി വീക്കാണെന്ന് കഴിഞ്ഞ തവണയും ഡോക്ടര്‍ ഓര്‍മ്മിപ്പിച്ചിരുന്നു.
ഒന്നുറക്കെ കരയണമെന്നവള്‍ക്ക് തോന്നി.

പിന്നെയും അയാള്‍ തന്നെ ജയിച്ചു.
അയാളെ തോല്പ്പിക്കാനായി പാല്‍പ്പാത്രത്തിനടുത്തു വച്ചിരുന്ന
ചെറിയ കുപ്പിയെടുത്ത് അവള്‍ പറമ്പിലേക്കെറിഞ്ഞു.
വയറില്‍ കൈപ്പടമമര്‍ത്തി അവള്‍ പറഞ്ഞു;
'നിനക്കിനി പൊക്കിള്‍ക്കൊടിയുടെ ബന്ധനം മാത്രം.'
പാതി തുന്നിനിര്‍ത്തിയ കുഞ്ഞുടുപ്പുകള്‍
വലിച്ചെറിഞ്ഞതെവിടെയായിരുന്നു.
തിരക്കൊന്നൊഴിയട്ടെ.
അച്ഛന്‍ മരിച്ചപ്പോള്‍ അമ്മ എങ്ങിനെയാണ് കരഞ്ഞത്?
അവളോര്‍ത്തുനോക്കി.

Labels:

23 Comments:

Blogger അഭയാര്‍ത്ഥി said...

This comment has been removed by a blog administrator.

5/14/2006 1:53 PM  
Blogger അഭയാര്‍ത്ഥി said...

This comment has been removed by a blog administrator.

5/14/2006 1:55 PM  
Blogger പണിക്കര്‍ said...

സ്വാഗതത്തിനു നന്ദി.
നിങ്ങളുടെ സാന്നിദ്ധ്യം തരുന്ന പ്രൊത്സാഹനം ഏറെയാണ്.
അനോണിയായി ഇവിടെ ഒരുപാട് കയറിയിറങ്ങിയിട്ടുണ്ട്.
സ്വന്തം സത്വവുമായി ഇത് ആദ്യം.
അതിന്‍റെ സുഖം ഒന്നു വേറെ തന്നെയാണേയ്.
നല്ല കഥ. ഇപ്പോള്‍ സാക്ഷിജി ഉണ്ണിയെന്നു പേരെടുത്തു പറഞ്ഞില്ലെങ്കിലും ഉണ്ണിയെ കാണാമെന്നായിട്ടുണ്ട്. അല്ലെങ്കില്‍ ഒരു വെറും പേരിലെന്തിരിക്കുന്നു അല്ലേ?

5/14/2006 2:02 PM  
Blogger അഭയാര്‍ത്ഥി said...

ഗന്ധറ്‍വന്‍ രണ്ടു മരണങ്ങള്‍ക്കു പ്റധാന ബലിയിടല്‍ കറ്‍മി ആയിരുന്നു.

ഒന്നു അമ്മൂമയുടെ രണ്ടു അച്ചന്റെ.

നാട്ടിക എസ്സെനില്‍ പ്റീഡിഗ്രിക്കു പഠിക്കുന്ന സമയത്തു ,വലപ്പാടുള്ള അമ്മവീട്ടില്‍ വാറ്‍ദ്ധ്ധക്യ ബാധിതയായി കിടപ്പിലായിരുന്ന അമ്മൂമയെ കാണാന്‍ ആഴ്ച്ചയിലൊരിക്കല്‍ ദിനബത്ത കൂടുതല്‍ തരുമായിരുന്നു. അതു പുട്ടടിച്ചു അമ്മൂമക്കു സുഖമാണെന്നു കാണാതെ തന്നെ തിരികെ വന്നു പറയുമായിരുന്നു. ഒരിക്കല്‍ ഇതു തന്നെ ചെയ്തു വരുമ്പോള്‍ വഴിയില്‍ എതിരേ വരുന്ന കാറില്‍ മൊത്തം കുടുമ്പം കണ്ടപ്പോള്‍ മനസ്സിലായി- കാറ്റു പോയ കാര്യം.
ചുവരില്‍ കുട്ടി ഗന്ധറ്‍വന്റെ പടം മാത്റം വച്ചു കിടന്ന അമ്മുമയാണെന്നോറ്‍ക്കണം. എന്റെ മൂത്തമ്മാവന്‍ മരിച്ചു മൂന്നാം മാസത്തില്‍ പിറന്നതു കൊണ്ടു ഞാന്‍ മകന്റെ പുനറ്‍ ജന്‍മമാണെന്നണു അമ്മൂമ കരുതിയതു അല്ലെങ്കില്‍ ആശ്വാസം കൊണ്ടതു.

രണ്ടാമത്തേതു അച്ചന്റെ മരണം. വൈകി രണ്ടാം ദിവസമെത്തിയ റ്റെലെഗ്രാമിലൂടെ ആണു അതറിഞ്ഞതു ബോംബേയില്‍ വച്ചു. കൂട്ടുകാരന്റെ ഔദാര്യത്തില്‍ കന്നി ഫ്ളയിറ്റ്‌ യാത്റയും അങ്ങിനെ.

വയറു നിറയെ ശാപ്പാടും അടിച്ചു തമാശ പറഞ്ഞിരുന്നിരുന്ന ഗന്ധറ്‍വനോടൂ അടുത്തിരുന്ന ആള്‍ വിശേഷങ്ങള്‍ തിരക്കി. "പണി- പല പണികള്‍, അച്ചന്‍ മരിച്ചിട്ടു പോകുന്നു". പിന്നെ അയാള്‍ ഗന്ധറ്‍വനെ തൊടാന്‍ പോലും മടിച്ചാണിരുന്നതു കൊച്ചി വരേക്കും.

ഈ രണ്ടു മരണങ്ങലും കടുത്ത മരവിപ്പോടെ നേരിട്ട ഗന്ധറ്‍വന്‍ ഇന്നും മുറിയില്‍ തനിച്ചാകുമ്പോള്‍ ഏങ്ങലടിച്ചു കരയും കൊടിയ മരണത്തോളമടുക്കുന്ന ദുഖം അനുഭവിക്കും. താത്കാലികമായി ആശ്വാസം കണ്ടെത്തുമെങ്കിലും വീണ്ടും ഏകാന്തതകളില്‍ ഇതു തുടരും.

സാക്ഷിയുടെ കഥാനായിക തകറ്‍ന്നു വീഴുന്ന ആ ദുരന്ത നിമിഷമോറ്‍ത്തു ഞാന്‍ നടുങ്ങുന്നു-

"ഈശ്വരാ അവള്‍ക്കതു അതിജീവിക്കുവാന്‍ ശക്തിയേകണെ".
നിസ്സംഗത ഒളിഞ്ഞിരിക്കുന്ന കൊടിയ ദുഖത്തിന്റെ ബഹിറ്‍സ്പുരണം.

സാക്ഷിയിലെ ബഹുമുഖ പ്റതിഭാശാലി നിസ്സംഗനല്ല- അയാള്‍ ദാരുണമായ ഈ ചിത്റങ്ങള്‍ നമ്മുടെ മന്‍സ്സാക്ഷിയില്‍ കോറി വരക്കുന്നു.

5/14/2006 2:06 PM  
Blogger അരവിന്ദ് :: aravind said...

സാക്ഷീ....

ഞാനെന്തു പറയാന്‍? നന്നായീന്നോ?ഉഗ്രന്‍ എന്നോ? അതൊന്നും പോര.
ഒന്നു പുകഴ്ത്താന്‍ പോലും ഭാഷയില്ലല്ലോ സുഹൃത്തേ എന്റെ പക്കല്‍..
ഈ എഴുത്ത് അതുല്യം.

5/14/2006 2:12 PM  
Blogger അതുല്യ said...

സാക്ഷി പതിനായിരങ്ങളില്‍ സംഭവിയ്കുന്ന ഒരു തുടിപ്പ്‌ ഇവിടെ പകര്‍ത്തിയിരിയ്കുന്നു. നന്നായീന്ന് ഞാന്‍ പറയില്ല, കാരണം ഇത്‌ പോലെ ഒരു കഥ വായിയ്കാന്‍ ഞാനീ ബ്ലോഗ്ഗ്‌ തുറക്കേണ്ട കാര്യമില്ല, ചുറ്റും ഒരുപാട്‌.. ഒരുപാട്‌

പുതിയ കിച്ചു വെന്ന പട്ടിക്കുട്ടിയേ വാങ്ങീന്ന് പറഞ്ഞ്‌ 2 മണിയ്ക്‌ ഫോണ്‍ ചെയ്ത എന്റെ അനന്തിരവന്റെ ചിതറിയ ശരീരിത്തിനു മുമ്പില്‍ 4 മണിക്കുറിനകം എത്തിയ ഞങ്ങള്‍.

അപകടത്തില്‍ പെട്ട്‌ ബോധം തെളിഞ്ഞപ്പോള്‍, ഭര്‍ത്താവ്‌ മോഹനേയും, മൂത്ത ആണ്‍കുട്ടിയേയും നഷ്ടപെട്ട എന്റെ കൂട്ടുകാരി രംഗനായകി.

എപ്പോ വരാം നീ ഉരുങ്ങിയിരുന്നോ എന്ന് പറഞ്ഞപ്പോള്‍ തന്നെ ലോറി ഇടിച്ച്‌ ചിന്നഭിന്നമാക്കിയ ഹിമാലയന്‍ ചിട്ടി ഉടമ..

കരിച്ചു കൊന്ന ചാക്കോ (സിനിമാല/ഫൈവ്സ്റ്റാര്‍തട്ട്‌ കടക്കാര്‍ക്ക്‌ വെ ക്കാര്‍ക്ക്‌ സെന്‍സര്‍ഷിപ്പിന്റെ കുറവുണ്ടെന്ന് തോന്നിതുടങ്ങിയിരിക്കുന്നു, ഇന്നലത്തെ പ്രോഗ്ഗ്രാം കണ്ടശെഷം).

മുന്‍ സീറ്റിലേയ്ക്‌ കുഞ്ഞിനേ കൊടുക്കുന്നതിനിടയില്‍ വാതില്‍ തുറന്ന് പുറത്തേയ്ക്‌ വീണു കണ്മുമ്പില്‍ ലോറി കേറി മരിച്ച വാച്ച്മാന്‍ രമേഷേട്ടന്റെ മിനി ക്കുട്ടീ.

അച്ഛനും അമ്മയുമായി നോര്‍ത്ത്‌ ഓവര്‍ ബ്രിഡ്ജ്‌ ഇറങ്ങുമ്പോള്‍ ഗട്ടറില്‍ തട്ടി അമ്മ വീണ്‍ ബസ്സിന്റെ ചക്രം കയറി ഇറങ്ങുന്നത്‌ കണ്ട്‌ ഓടി പോയി, മറ്റൊരു ബസ്സിടിച്ച്‌ മരിച്ച പഴയ വാടല വീട്ടിലെ പരിചയക്കാരന്‍ അരുണ്‍ സാറിന്റെ മകന്‍.വിഷ്ണു.

അമ്മേ ഞങ്ങളിപ്പം ഗോവയിലേ രൂമിലെത്തും എന്ന് പറഞ്ഞ്‌ ഫോണ്‍ വച്ച്‌, ബസ്സിന്റെ ജനലിലൂടെ തല പുറത്തിട്ട്‌, ഇല.പോസ്റ്റില്‍ തലയടിച്ച്‌ മരിച്ച ഇഞ്ചിനീര്‍ സ്റ്റുഡറ്റ്ന്‍ ഉമയുടെ മകന്‍ അനില്‍ വാസുദേവന്‍.

ഒരുകാലത്ത്‌ മഹാരാജാസിന്റെ എല്ലാമായിരുന്ന്, ഗോവയിലെ കൊക്കയില്‍ വീണു മരിച്ച എന്റെ കമോഡോറിന്റെ മകന്‍ അഭിലാഷ്‌ ജോസ്‌,

വരുണ അപ്പാര്‍ട്ട്മെന്റിന്റെ മുമ്പിലെ വളവില്‍ ക്വോര്‍റ്റ്ട്ടേഷ്സിലെയ്ക്‌ തിരിക്കവേ ലോറി തകര്‍ത്തെറിഞ്ഞ മാധവന്‍ മാഷ്‌.

സാക്ഷീ, കുഞ്ഞേ വേണ്ടാ, നീ ഇത്‌ പോലെയിനി എഴുതരുത്‌.

5/14/2006 2:31 PM  
Blogger കണ്ണൂസ്‌ said...

സാക്ഷീ, ഒന്നും പറയാനില്ല.

ഇത്രയും ശക്തമായും, ഉള്ളില്‍ തട്ടുന്ന പോലെയും എഴുതാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്ന് ആശിച്ചു പോവുന്നു.

5/14/2006 2:52 PM  
Blogger അതുല്യ said...

സാക്ഷി പതിനായിരങ്ങളില്‍ സംഭവിയ്കുന്ന ഒരു തുടിപ്പ്‌ ഇവിടെ പകര്‍ത്തിയിരിയ്കുന്നു. നന്നായീന്ന് ഞാന്‍ പറയില്ല, കാരണം ഇത്‌ പോലെ ഒരു കഥ വായിയ്കാന്‍ ഞാനീ ബ്ലോഗ്ഗ്‌ തുറക്കേണ്ട കാര്യമില്ല, ചുറ്റും ഒരുപാട്‌.. ഒരുപാട്‌

പുതിയ കിച്ചു വെന്ന പട്ടിക്കുട്ടിയേ വാങ്ങീന്ന് പറഞ്ഞ്‌ 2 മണിയ്ക്‌ ഫോണ്‍ ചെയ്ത എന്റെ അനന്തിരവന്റെ ചിതറിയ ശരീരിത്തിനു മുമ്പില്‍ 4 മണിക്കുറിനകം എത്തിയ ഞങ്ങള്‍.

അപകടത്തില്‍ പെട്ട്‌ ബോധം തെളിഞ്ഞപ്പോള്‍, ഭര്‍ത്താവ്‌ മോഹനേയും, മൂത്ത ആണ്‍കുട്ടിയേയും നഷ്ടപെട്ട എന്റെ കൂട്ടുകാരി രംഗനായകി.

എപ്പോ വരാം നീ ഉരുങ്ങിയിരുന്നോ എന്ന് പറഞ്ഞപ്പോള്‍ തന്നെ ലോറി ഇടിച്ച്‌ ചിന്നഭിന്നമാക്കിയ ഹിമാലയന്‍ ചിട്ടി ഉടമ..

കരിച്ചു കൊന്ന ചാക്കോ (സിനിമാല/ഫൈവ്സ്റ്റാര്‍തട്ട്‌ കടക്കാര്‍ക്ക്‌ വെ ക്കാര്‍ക്ക്‌ സെന്‍സര്‍ഷിപ്പിന്റെ കുറവുണ്ടെന്ന് തോന്നിതുടങ്ങിയിരിക്കുന്നു, ഇന്നലത്തെ പ്രോഗ്ഗ്രാം കണ്ടശെഷം).

മുന്‍ സീറ്റിലേയ്ക്‌ കുഞ്ഞിനേ കൊടുക്കുന്നതിനിടയില്‍ വാതില്‍ തുറന്ന് പുറത്തേയ്ക്‌ വീണു കണ്മുമ്പില്‍ ലോറി കേറി മരിച്ച വാച്ച്മാന്‍ രമേഷേട്ടന്റെ മിനി ക്കുട്ടീ.

അച്ഛനും അമ്മയുമായി നോര്‍ത്ത്‌ ഓവര്‍ ബ്രിഡ്ജ്‌ ഇറങ്ങുമ്പോള്‍ ഗട്ടറില്‍ തട്ടി അമ്മ വീണ്‍ ബസ്സിന്റെ ചക്രം കയറി ഇറങ്ങുന്നത്‌ കണ്ട്‌ ഓടി പോയി, മറ്റൊരു ബസ്സിടിച്ച്‌ മരിച്ച പഴയ വാടല വീട്ടിലെ പരിചയക്കാരന്‍ അരുണ്‍ സാറിന്റെ മകന്‍.വിഷ്ണു.

അമ്മേ ഞങ്ങളിപ്പം ഗോവയിലേ രൂമിലെത്തും എന്ന് പറഞ്ഞ്‌ ഫോണ്‍ വച്ച്‌, ബസ്സിന്റെ ജനലിലൂടെ തല പുറത്തിട്ട്‌, ഇല.പോസ്റ്റില്‍ തലയടിച്ച്‌ മരിച്ച ഇഞ്ചിനീര്‍ സ്റ്റുഡറ്റ്ന്‍ ഉമയുടെ മകന്‍ അനില്‍ വാസുദേവന്‍.

ഒരുകാലത്ത്‌ മഹാരാജാസിന്റെ എല്ലാമായിരുന്ന്, ഗോവയിലെ കൊക്കയില്‍ വീണു മരിച്ച എന്റെ കമോഡോറിന്റെ മകന്‍ അഭിലാഷ്‌ ജോസ്‌,

വരുണ അപ്പാര്‍ട്ട്മെന്റിന്റെ മുമ്പിലെ വളവില്‍ ക്വോര്‍റ്റ്ട്ടേഷ്സിലെയ്ക്‌ തിരിക്കവേ ലോറി തകര്‍ത്തെറിഞ്ഞ മാധവന്‍ മാഷ്‌.

സാക്ഷീ, കുഞ്ഞേ വേണ്ടാ, നീ ഇത്‌ പോലെയിനി എഴുതരുത്‌.

5/14/2006 2:54 PM  
Blogger കുറുമാന്‍ said...

സാക്ഷീ നന്നായിരിക്കുന്നു.

അച്ഛനെന്നു വിളിക്കാന്‍ ഭാഗ്യമില്ലാതെ, അച്ഛന്റെ തോളില്‍ കയറി ഉപ്പുംചാക്ക് കളിക്കാതെ, അച്ഛന്റെ പുറത്തു കയറി ആന കളിക്കാതെ, അച്ഛന്റെ വിരല്‍ തുമ്പില്‍ പിടിച്ച്, പൂരപറമ്പാകെ ചുറ്റാന്‍ കഴിയാതെ വളരുന്ന ഒരു കൊച്ചുകുഞ്ഞിന്റെ ഓര്‍മ്മകള്‍ എന്നെ നോവിക്കുന്നു.

5/14/2006 2:56 PM  
Blogger myexperimentsandme said...

സാക്ഷീ, നൊമ്പരപ്പെടുത്തുന്ന മറ്റൊരു കഥ...

5/14/2006 2:57 PM  
Blogger അതുല്യ said...

സാക്ഷി പതിനായിരങ്ങളില്‍ സംഭവിയ്കുന്ന ഒരു തുടിപ്പ്‌ ഇവിടെ പകര്‍ത്തിയിരിയ്കുന്നു. നന്നായീന്ന് ഞാന്‍ പറയില്ല, കാരണം ഇത്‌ പോലെ ഒരു കഥ വായിയ്കാന്‍ ഞാനീ ബ്ലോഗ്ഗ്‌ തുറക്കേണ്ട കാര്യമില്ല, ചുറ്റും ഒരുപാട്‌.. ഒരുപാട്‌

പുതിയ കിച്ചു വെന്ന പട്ടിക്കുട്ടിയേ വാങ്ങീന്ന് പറഞ്ഞ്‌ 2 മണിയ്ക്‌ ഫോണ്‍ ചെയ്ത എന്റെ അനന്തിരവന്റെ ചിതറിയ ശരീരിത്തിനു മുമ്പില്‍ 4 മണിക്കുറിനകം എത്തിയ ഞങ്ങള്‍.

അപകടത്തില്‍ പെട്ട്‌ ബോധം തെളിഞ്ഞപ്പോള്‍, ഭര്‍ത്താവ്‌ മോഹനേയും, മൂത്ത ആണ്‍കുട്ടിയേയും നഷ്ടപെട്ട എന്റെ കൂട്ടുകാരി രംഗനായകി.

എപ്പോ വരാം നീ ഉരുങ്ങിയിരുന്നോ എന്ന് പറഞ്ഞപ്പോള്‍ തന്നെ ലോറി ഇടിച്ച്‌ ചിന്നഭിന്നമാക്കിയ ഹിമാലയന്‍ ചിട്ടി ഉടമ..

കരിച്ചു കൊന്ന ചാക്കോ (സിനിമാല/ഫൈവ്സ്റ്റാര്‍തട്ട്‌ കടക്കാര്‍ക്ക്‌ വെ ക്കാര്‍ക്ക്‌ സെന്‍സര്‍ഷിപ്പിന്റെ കുറവുണ്ടെന്ന് തോന്നിതുടങ്ങിയിരിക്കുന്നു, ഇന്നലത്തെ പ്രോഗ്ഗ്രാം കണ്ടശെഷം).

മുന്‍ സീറ്റിലേയ്ക്‌ കുഞ്ഞിനേ കൊടുക്കുന്നതിനിടയില്‍ വാതില്‍ തുറന്ന് പുറത്തേയ്ക്‌ വീണു കണ്മുമ്പില്‍ ലോറി കേറി മരിച്ച വാച്ച്മാന്‍ രമേഷേട്ടന്റെ മിനി ക്കുട്ടീ.

അച്ഛനും അമ്മയുമായി നോര്‍ത്ത്‌ ഓവര്‍ ബ്രിഡ്ജ്‌ ഇറങ്ങുമ്പോള്‍ ഗട്ടറില്‍ തട്ടി അമ്മ വീണ്‍ ബസ്സിന്റെ ചക്രം കയറി ഇറങ്ങുന്നത്‌ കണ്ട്‌ ഓടി പോയി, മറ്റൊരു ബസ്സിടിച്ച്‌ മരിച്ച പഴയ വാടല വീട്ടിലെ പരിചയക്കാരന്‍ അരുണ്‍ സാറിന്റെ മകന്‍.വിഷ്ണു.

അമ്മേ ഞങ്ങളിപ്പം ഗോവയിലേ രൂമിലെത്തും എന്ന് പറഞ്ഞ്‌ ഫോണ്‍ വച്ച്‌, ബസ്സിന്റെ ജനലിലൂടെ തല പുറത്തിട്ട്‌, ഇല.പോസ്റ്റില്‍ തലയടിച്ച്‌ മരിച്ച ഇഞ്ചിനീര്‍ സ്റ്റുഡറ്റ്ന്‍ ഉമയുടെ മകന്‍ അനില്‍ വാസുദേവന്‍.

ഒരുകാലത്ത്‌ മഹാരാജാസിന്റെ എല്ലാമായിരുന്ന്, ഗോവയിലെ കൊക്കയില്‍ വീണു മരിച്ച എന്റെ കമോഡോറിന്റെ മകന്‍ അഭിലാഷ്‌ ജോസ്‌,

വരുണ അപ്പാര്‍ട്ട്മെന്റിന്റെ മുമ്പിലെ വളവില്‍ ക്വോര്‍റ്റ്ട്ടേഷ്സിലെയ്ക്‌ തിരിക്കവേ ലോറി തകര്‍ത്തെറിഞ്ഞ മാധവന്‍ മാഷ്‌.

സാക്ഷീ, കുഞ്ഞേ വേണ്ടാ, നീ ഇത്‌ പോലെയിനി എഴുതരുത്‌.

5/14/2006 2:58 PM  
Blogger അതുല്യ said...

Repeatedly word verification prompt is coming up when comment is inserted and now I could see repeatation of comments? what could be wrong??

5/14/2006 2:59 PM  
Blogger aneel kumar said...

ഒത്തിരി ഇഷ്ടപ്പെട്ടു.

5/14/2006 6:04 PM  
Blogger nalan::നളന്‍ said...

പൂര്‍ണ്ണതയ്ക്കു ചന്തമില്ല...പൂര്‍ണ്ണതയില്‍ മുരടിച്ച അവസാനത്തിന്റെ മടുപ്പ് മാത്രമാണുള്ളത്.
ഭംഗിയായി പറഞ്ഞിരിക്കുന്നു

5/14/2006 8:27 PM  
Anonymous Anonymous said...

സാക്ഷീ,
എന്റെ സോഫിയായുടെകൂട്ടുകാരിയാണോ ഇവള്‍?

5/15/2006 4:22 AM  
Blogger പരസ്പരം said...

സാക്ഷിയുടെ കഥകളെ എങ്ങനെ വിലയിരുത്തണം എന്നെനിക്കറിയില്ല. മനോഹരം എന്ന ഒറ്റ വാക്കിലൊതുക്കട്ടെ.താങ്കളുടെ മിക്കവാറുമെല്ലാ രചനകളും വായിക്കാറുണ്ട്‌. എല്ലാ ചിത്ര രചനകളും മനോഹരം. പണിക്കരെപ്പോലെ സ്വന്തമായി ഒരു ബ്ളോഗില്ലായിരുന്നതിനാല്‍ കമണ്റ്റിടാറില്ലായിരുന്നു.

രചനകളെ വളരെ ഗൌരവമായി കൈകാര്യം ചെയ്യുന്നതിനാല്‍ ഓരോ വരികളിലും ഒളിഞ്ഞുകിടക്കുന്ന സര്‍ഗ്ഗാത്മകത താങ്കളെ ബ്ളോഗുലകത്തിലെ എേറ്റവും ഭംഗിയായി എഴുതുന്ന വ്യക്തിയാക്കുന്നു.താങ്കളുടെ ബ്ളോഗില്‍ കമണ്റ്റിട്ട മനോഹരവര്‍മ്മ പറഞ്ഞതുപോലെ സാക്ഷിയുടെ എഴുത്തുകള്‍ ഈ തട്ടകത്തില്‍മാത്രം ഒതുക്കി നിര്‍ത്തേണ്ടതല്ല.

ഉണ്ണിയെന്ന കഥാപാത്രത്തെ ഈ പോസ്റ്റില്‍ ഒഴിവാക്കി കണ്ടു.ഈ മനോഹര വരികളുടെ സൌന്ദര്യം എത്രയാവര്‍ത്തി വായിച്ചാലും ചോര്‍ന്നുപോവില്ല.

പകുതിയെഴുതി നിര്‍ത്തിയ വാചകം അയാളുടെ കയ്യില്‍ നിന്നും വഴുതിവീണ
പേനയെ പ്രതീക്ഷയോടെ നോക്കിക്കിടക്കുന്നുണ്ടായിരുന്നു.
ഫാനിന്‍‌റെ കറക്കം അയാളുടെ മുടിയില്‍ ജീവന്‍ ബാക്കിവെച്ചിരുന്നു.

പറഞ്ഞുവന്നത് പാതിവഴിയില്‍ നിര്‍ത്തി അവന്‍ മഴയിലലിഞ്ഞു.
മുറ്റത്തെ ചെളിയില്‍ പതിഞ്ഞ അവന്‍റെ കാലടികള്‍ വെള്ളം നിറഞ്ഞ് മാഞ്ഞു.

5/15/2006 9:05 AM  
Anonymous Anonymous said...

പൂര്‍ണ്ണത തേടുന്ന അര്‍ദ്ധവിരാമമേ,
അതുല്യയുടേ കമന്റ്റുകൂടെ കണ്ടപ്പോള്‍...ഐ.ഇ.വിന്‍ഡോ അടച്ചു. -സു-

5/15/2006 9:29 AM  
Blogger Unknown said...

വളരെ നന്നായിരിക്കുന്നു സാക്ഷി..

5/16/2006 6:58 AM  
Blogger ശനിയന്‍ \OvO/ Shaniyan said...

സ്ഥായിയായ ഭാവം, ദുഃഖം..

സാക്ഷീ, അഞ്ചു കിലോയുടെ കൂടം കൊണ്ടാണല്ലോ?

:(

5/16/2006 8:02 AM  
Blogger Dew Drops said...

this was brilliant ..

5/16/2006 1:52 PM  
Blogger Durga said...

ലളിതമായ, എന്നാല്‍ ആഴമുള്ള വരികള്‍‍...
നമോവാകം!

5/25/2006 11:45 AM  
Anonymous Anonymous said...

സാക്ഷീ

എത്ര നന്നായി വാക്ക്കുകളില്‍ക്കൂടീ ചിത്രോം വരകളില്‍ക്കൂടി കഥേം പറഞ്ഞിരിക്കുണു!
എഴുത്തുമ്പോ ഈ സെന്‍റിമെന്‍റലാവാണ്ടെ എഴുതണ വിദ്യ ഞങ്ങള്‍ സ്ത്രീ വര്‍ഗ്ഗത്തിന് അത്ത്രക്കങ്ങട്ട് വശല്ല്യാ.അസൂയാവുണു.
ലിങ്ക് അയച്ചു തന്ന അനിച്ചേട്ടനു നന്ദി പറഞ്ഞാലും തീരില്ല്യ.

7/02/2006 9:42 PM  
Blogger Adithyan said...

സാക്ഷീ,
നന്നായി എഴുതിയിരിയ്ക്കുന്നു.

7/03/2006 2:40 AM  

Post a Comment

<< Home

Creative Commons License